Thursday 31 January 2013

വാര്‍ദ്ധക്യം:

കാലം തന്ന മടക്കുകളില്‍
പതിയിരിക്കുന്നതാണനുഗ്രഹം
ഓര്‍മ്മകള്‍ !

Wednesday 23 January 2013

നോട്ടം

കാണാതെ ഞാനെന്നെത്തന്നെ തിരഞ്ഞപ്പോള്‍
കണ്ടതോ  കാണാത്തൊരെന്നെ !

മഴക്കാലം


വന്നാല്‍ ശപിക്കാനും
ഇല്ലെങ്കില്‍ പഴിക്കാനും
പെരുമഴക്കാലം



അകവും പുറവും


ആഗ്രഹങ്ങളുടെ തടവില്‍
പുറത്ത് കണ്ടു
കാരാഗൃഹവാസികള്‍




ആഴം


നില തെറ്റിയവന്
ആറെന്ത്
അറുപതെന്ത്!

Impatient

life, an incomplete poem
I waited
for the next line

ക്ഷണികം

അത്ഭുതങ്ങള്‍ക്ക് 
അല്പ്പായുസ്സാണ്
മേഘങ്ങള്‍ക്കും!

Thursday 17 January 2013

മൂല്യം


മകളെ വിറ്റു
വജ്ര മൂക്കുത്തി വാങ്ങി
വജ്രം കല്ലായി

ദാഹം


ചോര കണ്ടപ്പോള്‍
തലചുറ്റി, ദാഹിച്ചു
 ചോര കുടിച്ചു

കണ്ണീര്‍


മനം തകര്‍ന്നു
കടലിരമ്പിയാര്‍ത്തു
ഉപ്പു തുളുമ്പി

അന്ധത


കണ്ണ് മഞ്ഞളിച്ചു
ചെയ്തുത് ഓര്‍ത്ത് കൂട്ടി
ഇരുട്ട് മൂടി

കാല ചക്രം


വീണ്ടും വെയില്‍
ഒരു പഴമ മണം
ഞാന്‍ തിരിയുന്നു

Wednesday 16 January 2013

search

happiness hid
in me, when I
searched arround

sorrow

crying aloud
holding embedded 
fortunes tight

ചില കുറിപ്പുകള്‍

coldness of
ignorance freezing me to
an early death


lost my sleep
over the chains lost
now for ever


the world is mine
heart  too-keep it safe
hands are yours!



middle of agony
and ecstasy lies
a happy life



ഉണരേണ്ടെന്നു 
പ്രാര്‍ഥിക്കാനായി മാത്രം
ഉണര്‍ന്നു ഞാന്‍


കൊതി മാറാനായി
തീ തിന്നു വീണ്ടും വീണ്ടും
ഉരുകിച്ചത്തു



പുക തളച്ചു
അകമെല്ലാം  തുളച്ചു
ശ്വാസം നിലച്ചു



വനങ്ങള്‍ കത്തി
തണുപ്പ് ചൂടായപ്പോള്‍
സുഖവും കെട്ടു


കണ്ണാടിക്കുള്ളില്‍
ഞാനല്ലാത്ത മുഖങ്ങള്‍ !
ഞാനില്ലാതായോ?