കുറുംകവിതകള്‍
Pages
കുറുംകവിതകള്‍
കവിതകള്‍
കഥകള്‍
എന്റെ വിദ്യാലയം
സ്വപ്ന സഞ്ചാരി
ചിത്രങ്ങള്‍
Wednesday, 1 January 2014
വെയില്‍ വിരഹം
കണ്ണീരൊഴുക്കി
മേഘം
വെയില്‍ വിരഹം
കണ്ണീരില്‍ മുങ്ങി
ഭൂമി
കണ്ണാടിയില്‍
വീണ്ടുമൊരൂഴം വെറുതെ കാത്ത്
പൊട്ടു കൂട്ടം
Sunday, 10 November 2013
ഭൂമിയെ
നിറമണിയിച്ച്
ഇലമരണങ്ങള്‍
അംബരചുംബനം
ആശങ്കയില്‍
വന്മരം
Thursday, 25 July 2013
അമ്മയെ
ഓട്ടം പഠിപ്പിച്ച്
കര്‍ക്കിടക വെയില്‍
മഴമുറിവില്‍
മരുന്നുവെച്ച്
വെയില്‍
വയലില്‍
മീന്‍ കുഞ്ഞുങ്ങളെ വിതച്ച്
മഴ
Monday, 8 July 2013
മഴയുടെ ഗാഥകള്‍
പാടി വരുന്നു
പാണന്‍ കാറ്റ്
വേനല്‍ വിരഹത്തില്‍
വാനത്തിന്‍ കണ്ണീര്‍
മഴ
Tuesday, 11 June 2013
തണുത്തു വിറച്ച്
കയറിവരാന്‍ കൊതിച്ച്
പുറത്തൊരു മഴ
Wednesday, 29 May 2013
മിഴി പറിച്ചിട്ടും
മനസ്സില്‍ ഒട്ടി
പ്രണയം
Tuesday, 28 May 2013
കാനനം മയക്കിടും വിധം നിഗൂഡസുന്ദരം
അനേകമുണ്ടെനിക്കു പക്ഷെ കാത്തിടാന്‍ പ്രതിജ്ഞകള്‍
മയക്കമില്ലെനിക്കു താണ്ടിടാതെ കാതമായിരം
മയക്കമില്ലെനിക്കു താണ്ടിടാതെ കാതമായിരം
- praveen karoth-
Wednesday, 22 May 2013
മണ്മറയാന്‍
ഇന്നിന്‍റെ കൊലക്കയര്‍ കാത്ത്
ക്ഷമയോടെ ദിനങ്ങള്‍
Sunday, 12 May 2013
കുഞ്ഞു തിരകള്‍
കളിക്കുന്നു
കടലമ്മ ചിരിക്കുന്നു
മാനം നോക്കി
വിധിയെ പഴിച്ച്
കരിയില
കളപോലും
കളയാതെ
അമ്മ
മനസ്സില്‍
പച്ചപ്പ് പെരുക്കുന്നു
കൊടും വേനല്‍
Monday, 6 May 2013
നദിയുടെ ആഴത്തില്‍
വേനല്‍ കടിച്ചു തുപ്പിയ
മീനിന്‍റെ അവശേഷിപ്പ്
ഇരുട്ടിനെ തൊട്ടുണര്‍ത്തി
നിലാവ്
വീണ്ടും രാത്രി
റോസ് പൂവിനു
യാര്‍ഡ് ലിയുടെ ഗന്ധം
കുരുന്ന് കണ്ണില്‍ അത്ഭുതം
അവള്‍ ചിരിച്ചു
ഹൃദയം തുടിച്ചു
സ്വപ്നം ഉടഞ്ഞു
Newer Posts
Older Posts
Home
Subscribe to:
Posts (Atom)