Tuesday, 26 February 2013


തേന്‍ കഴിഞ്ഞാല്‍
മറ്റൊരു പൂവിലേക്ക്
പെണ്‍ ശലഭം

charming the flowers
searching more honey
a butterfly 

Monday, 25 February 2013

മഴയില്‍ കളിക്കാന്‍ മാത്രം
മാളത്തില്‍ നിന്നിറങ്ങുന്നു
പുഴകള്‍


കടപ്പാട് :ഗൂഗിള്‍

Sunday, 24 February 2013

ആത്മഹത്യക്ക്
ഊഴം കാത്ത്, ക്ഷമയോടെ
മഞ്ഞു തുള്ളികള്‍

Saturday, 9 February 2013

കാമസൂത്രം


കാമമെന്തെന്നറിയാത്ത പ്രായത്തെ
സൂത്രത്തില്‍ ചൊല്ലി മയക്കുന്ന കാലത്തിന്‍
കാലക്കേടിനാല്‍ പിറന്നു പോയ്‌ ഞാനും 

സ്വപ്നം



ഉണരാതിരിക്കാന്‍ 
പ്രാര്‍ഥിക്കാന്‍
ഉണരേണ്ടി വന്നു
ഞാനെന്‍ കൂടെയുണ്ടെന്ന്
എന്നെ അറിയിക്കുന്നു
നിഴല്‍ !

നദിയിലൊളിച്ച പ്രിയയെ
കണ്ടു ചിരിക്കുന്നു
ചന്ദ്രന്‍
നാണം ഉരിഞ്ഞു
കണ്ടവര്‍ക്ക് കൊടുത്തു
നഗ്നത

Friday, 8 February 2013

ബന്ധങ്ങള്‍

മുറിച്ചാലും, മരിച്ചാലും
മണ്ണിറുക്കുന്ന വേരുകള്‍
ബന്ധങ്ങള്‍

cut down or dead
the lasting clutch of roots
relations

Thursday, 7 February 2013

ചുണ്ടില്‍ മാറാല
ആത്മ സംഘര്‍ഷം
ജീവിതം
തമസ്സുടച്ചോടി കളിക്കുന്നു
സൂര്യന്‍
തടയാന്‍ പിന്നിലായ് ചന്ദ്രിക

Wednesday, 6 February 2013

ഹൃദയം

heart of rock
true she said
etched is love

കല്ലുപോലൊരു ഹൃദയം
അവള്‍ പറഞ്ഞ സത്യം
മായ്ക്കാനാകാത്ത പ്രണയം

Thursday, 31 January 2013

വാര്‍ദ്ധക്യം:

കാലം തന്ന മടക്കുകളില്‍
പതിയിരിക്കുന്നതാണനുഗ്രഹം
ഓര്‍മ്മകള്‍ !

Wednesday, 23 January 2013

നോട്ടം

കാണാതെ ഞാനെന്നെത്തന്നെ തിരഞ്ഞപ്പോള്‍
കണ്ടതോ  കാണാത്തൊരെന്നെ !

മഴക്കാലം


വന്നാല്‍ ശപിക്കാനും
ഇല്ലെങ്കില്‍ പഴിക്കാനും
പെരുമഴക്കാലം



അകവും പുറവും


ആഗ്രഹങ്ങളുടെ തടവില്‍
പുറത്ത് കണ്ടു
കാരാഗൃഹവാസികള്‍




ആഴം


നില തെറ്റിയവന്
ആറെന്ത്
അറുപതെന്ത്!

Impatient

life, an incomplete poem
I waited
for the next line

ക്ഷണികം

അത്ഭുതങ്ങള്‍ക്ക് 
അല്പ്പായുസ്സാണ്
മേഘങ്ങള്‍ക്കും!

Thursday, 17 January 2013

മൂല്യം


മകളെ വിറ്റു
വജ്ര മൂക്കുത്തി വാങ്ങി
വജ്രം കല്ലായി

ദാഹം


ചോര കണ്ടപ്പോള്‍
തലചുറ്റി, ദാഹിച്ചു
 ചോര കുടിച്ചു