കുറുംകവിതകള്‍
Pages
കുറുംകവിതകള്‍
കവിതകള്‍
കഥകള്‍
എന്റെ വിദ്യാലയം
സ്വപ്ന സഞ്ചാരി
ചിത്രങ്ങള്‍
Tuesday, 11 June 2013
തണുത്തു വിറച്ച്
കയറിവരാന്‍ കൊതിച്ച്
പുറത്തൊരു മഴ
Wednesday, 29 May 2013
മിഴി പറിച്ചിട്ടും
മനസ്സില്‍ ഒട്ടി
പ്രണയം
Tuesday, 28 May 2013
കാനനം മയക്കിടും വിധം നിഗൂഡസുന്ദരം
അനേകമുണ്ടെനിക്കു പക്ഷെ കാത്തിടാന്‍ പ്രതിജ്ഞകള്‍
മയക്കമില്ലെനിക്കു താണ്ടിടാതെ കാതമായിരം
മയക്കമില്ലെനിക്കു താണ്ടിടാതെ കാതമായിരം
- praveen karoth-
Wednesday, 22 May 2013
മണ്മറയാന്‍
ഇന്നിന്‍റെ കൊലക്കയര്‍ കാത്ത്
ക്ഷമയോടെ ദിനങ്ങള്‍
Sunday, 12 May 2013
കുഞ്ഞു തിരകള്‍
കളിക്കുന്നു
കടലമ്മ ചിരിക്കുന്നു
മാനം നോക്കി
വിധിയെ പഴിച്ച്
കരിയില
കളപോലും
കളയാതെ
അമ്മ
മനസ്സില്‍
പച്ചപ്പ് പെരുക്കുന്നു
കൊടും വേനല്‍
Monday, 6 May 2013
നദിയുടെ ആഴത്തില്‍
വേനല്‍ കടിച്ചു തുപ്പിയ
മീനിന്‍റെ അവശേഷിപ്പ്
ഇരുട്ടിനെ തൊട്ടുണര്‍ത്തി
നിലാവ്
വീണ്ടും രാത്രി
റോസ് പൂവിനു
യാര്‍ഡ് ലിയുടെ ഗന്ധം
കുരുന്ന് കണ്ണില്‍ അത്ഭുതം
അവള്‍ ചിരിച്ചു
ഹൃദയം തുടിച്ചു
സ്വപ്നം ഉടഞ്ഞു
കഠിന തപസ്സ്
വരലബ്ദി
ചിത്ര ശലഭം
കളിമരങ്ങള്‍ ഇല്ലാതെ
നിരാശനായി
മെല്ലെ കാറ്റ്
സൂര്യനോട് തോറ്റും
തോല്‍ക്കാതെ
വേനല്‍ മരം
ജയം മാറിമറിയുന്നു
നിഴല്‍ യുദ്ധത്തില്‍
ഇരുട്ടും നിലാവും
Saturday, 27 April 2013
ചെമ്മാനം
കണ്ണീര്‍ ഉതിര്‍ത്തു
വാകപ്പൂക്കള്‍
ഒരിറ്റു കണ്ണുനീരിനായി
തുടിക്കുന്ന ഭൂമി
കലികാലം!
തളര്‍ന്ന നദികളെ
തഴുകിയുറക്കുന്നു
വള്ളികള്‍
തളര്‍ന്ന നദികളെ
തഴുകിയുറക്കുന്നു
വള്ളികള്‍
Thursday, 25 April 2013
കൊഴിഞ്ഞ ഇലകള്‍ക്ക്
പുഷ്പചക്രവുമായി
വസന്തം.
വിധി വിതച്ച വിത്തുകള്‍
കൊയ്തെടുക്കാന്‍
നമുക്ക് വിധി
Tuesday, 26 February 2013
തേന്‍ കഴിഞ്ഞാല്‍
മറ്റൊരു പൂവിലേക്ക്
പെണ്‍ ശലഭം
charming the flowers
searching more honey
a butterfly
Monday, 25 February 2013
മഴയില്‍ കളിക്കാന്‍ മാത്രം
മാളത്തില്‍ നിന്നിറങ്ങുന്നു
പുഴകള്‍
കടപ്പാട് :ഗൂഗിള്‍
Sunday, 24 February 2013
ആത്മഹത്യക്ക്
ഊഴം കാത്ത്, ക്ഷമയോടെ
മഞ്ഞു തുള്ളികള്‍
Saturday, 9 February 2013
കാമസൂത്രം
കാമമെന്തെന്നറിയാത്ത പ്രായത്തെ
സൂത്രത്തില്‍ ചൊല്ലി മയക്കുന്ന കാലത്തിന്‍
കാലക്കേടിനാല്‍ പിറന്നു പോയ് ഞാനും
സ്വപ്നം
ഉണരാതിരിക്കാന്‍
പ്രാര്‍ഥിക്കാന്‍
ഉണരേണ്ടി വന്നു
ഞാനെന്‍ കൂടെയുണ്ടെന്ന്
എന്നെ അറിയിക്കുന്നു
നിഴല്‍ !
നദിയിലൊളിച്ച പ്രിയയെ
കണ്ടു ചിരിക്കുന്നു
ചന്ദ്രന്‍
നാണം ഉരിഞ്ഞു
കണ്ടവര്‍ക്ക് കൊടുത്തു
നഗ്നത
Newer Posts
Older Posts
Home
Subscribe to:
Posts (Atom)